---
title: "വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരിൽ തലശ്ശേരി സ്വദേശിയും ; ഭാര്യയെ കാണാതായി."
english_title: "A native of Thalassery was also among those who died in the Wayanad disaster; His wife is missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224431/A native of Thalassery was also among those who died in the Wayanad disaster; His wife is missing"
published_at: "2024-07-31T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa169f7fcd9_IMG-20240731-WA0103.jpg"
keywords: []
---

# വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരിൽ തലശ്ശേരി സ്വദേശിയും ; ഭാര്യയെ കാണാതായി.

> **Lead Summary:** തലശ്ശേരി : വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരിൽ തലശ്ശേരി സ്വദേശിയും ; ഭാര്യയെ കാണാതായി.

## Article Content

തലശ്ശേരി : വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരിൽ തലശ്ശേരി സ്വദേശിയും ; ഭാര്യയെ കാണാതായി.

തലശ്ശേരി ചേറ്റംകുന്ന് സ്വദേശിയും, വയനാട്ടിൽ താമസക്കാരനുമായ പാർത്ഥനാണ് (75) മരിച്ചത്. ഭാര്യ നന്ദന (68)യെ കാണാതായി.

കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ ഇവരുടെ വീടടക്കം അപകടത്തിൽ പ്പെടുകയായിരുന്നു. ബുധനാഴ്ച്ച രാവിലെയാണ് പാർത്ഥൻ്റെ മൃതദേഹം ദുരിതാശ്വാസ പ്രവർത്തകർ കണ്ടെത്തിയത്.

നന്ദനയെ ഇനിയും കണ്ടെത്താനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം 3.45 ഓടെ തലശേരി ചേറ്റം കുന്നിലെത്തിച്ച മൃതദേഹത്തിൽ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.

കൗൺസിലർമാരായ ഷാനവാസ്, സോന, എൻ മോഹനൻ, ജ്യോതിഷ് എന്നിവരടക്കം നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു. ഹർഷ (ഏറണാകുളം), വൈഷ്ണ (കാനഡ) എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224431/A native of Thalassery was also among those who died in the Wayanad disaster; His wife is missing)